Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPS Officers

കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണം; അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രേ​വ​ന്ത് റെ​ഡ്ഡി

ന്യൂഡൽഹി: സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

യോ​ഗ​ത്തി​ൽ, തെ​ല​ങ്കാ​ന​യു​ടെ പോ​ലീ​സ് ആ​വ​ശ്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ദ്ധി​ച്ചു​വെ​ന്നും ശ​ക്ത​മാ​യ ഐ​പി​എ​സ് കേ​ഡ​ർ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ കേ​ഡ​ർ അ​വ​ലോ​ക​നം 2016 ൽ ​ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2021 ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന അ​ടു​ത്ത അ​വ​ലോ​ക​നം വൈ​കി, 2025 ൽ ​അ​ത് പൂ​ർ​ത്തി​യാ​യി. ഏ​ഴ് അ​ധി​ക ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ചു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​മി​ത് ഷാ​യെ ഓ​ർ​മി​പ്പി​ച്ചു.

തെ​ല​ങ്കാ​ന​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള 83 ൽ ​നി​ന്ന് 105 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ച​യി​ച്ച​തു​പോ​ലെ മൂ​ന്നാ​മ​ത്തെ കേ​ഡ​ർ അ​വ​ലോ​ക​നം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ തെ​ല​ങ്കാ​ന​യി​ലും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വൈ​റ്റ് കോ​ള​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദ്, സൈ​ബ​രാ​ബാ​ദ്, മ​ൽ​ക്കാ​ജ്ഗി​രി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന, ഫ്യൂ​ച്ച​ർ സി​റ്റി ക​മ്മീ​ഷ​ണ​റേ​റ്റ്, ഹൈ​ദ​രാ​ബാ​ദി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ എ​ന്നി​വ മൂ​ല​മു​ള്ള ഭ​ര​ണ​പ​ര​മാ​യ സ​മ്മ​ർ​ദ്ദം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് കീ​ഴ​ട​ങ്ങ​ലു​ക​ളും പു​ന​ര​ധി​വാ​സ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ പോ​ലീ​സിം​ഗ് ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 591 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ‍​യം, തെ​ല​ങ്കാ​ന​യി​ലെ പി​ന്നോ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​ശേ​ഷാ​ദ്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ബി. ​ശി​വ​ധ​ർ റെ​ഡ്ഡി, ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഡീ​ഷ​ണ​ൽ ഡി​ജി​പി വി​ജ​യ് കു​മാ​ർ, എ​സ്‌​ഐ​ബി ഐ​ജി​പി ബി. ​സു​മ​തി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up